കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്‌സസെ പുരസ്കാരം നിരസിച്ചതില്‍ വിവാദം. പാര്‍ട്ടിയുടെ സമ്മര്‍ദ്ദമാണ് പുരസ്കാരും നിരസിച്ചതിന് പിന്നിലെന്ന വാര്‍ത്തകൾക്കിടെ വിശദീകരണവുമായി സിപിെഎഎം രംഗത്തെത്തി.
കെ,കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ നിപ, കോവിഡ് എന്നീ മഹാമാരികളെ നേരിടുന്നതിൽ കേരളം നേടിയ ആഗോള അംഗീകാരം കണക്കിലെടുത്താണ് പുരസ്കാരം നിശ്ചയിച്ചത്. എന്നാല്‍ കേരള സര്‍ക്കാര്‍ ഒന്നടങ്കം നടപ്പാക്കിയ പദ്ധതിയുടെ വിജയം വ്യക്തിഗത മികവായി പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.കെ ശൈലജ പിന്‍മാറിയത്. പാര്‍ട്ടിയുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണെന്ന് കെ.കെ ശൈലജയും വ്യക്തമാക്കി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്ഡ മഗ്സസെ അവാര്‍ഡ് വിതരണത്തിലെ രാഷ്ട്രീയം തുറന്നുകാട്ടി സിപിെഎഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനിടെ രംഗത്തെത്തി. പാര്‍ട്ടിതീരുമാനപ്രകാരമാണ് അവാര്‍ഡ് തിരസ്കരിച്ചതെന്നും എന്നാല്‍ ശൈലജയെ വിലക്കിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച രമണ്‍ മഗ്സസെയുടെ പേരിലുളള അവാര്‍ഡ് സിപിെഎഎം കേന്ദ്രകമ്മിറ്റി അംഗം സ്വീകരിക്കുന്നതിലെ രാഷ്ട്രീയ അനൗചിത്യവും യെച്ചൂരി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്‌റ്റ് വിരുദ്ധരിലൊരാളായിരുന്നു ഫിലിപ്പിയന്‍ പ്രസിഡന്‍റായിരുന്ന മാഗ്‌സസെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ അടിച്ചമർത്തിയാളുടെ പേരിലുള്ളതാണ് അവാർഡ് സ്വീകരിക്കരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ ശൈലജയുമായി മാഗ്സസെ ഫൗണ്ടേഷൻ ഓൺലൈനായി ആശയവിനിമയം നടത്തിയിരുന്നു. അവാർഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഏഷ്യയുടെ നോബൽ പുരസ്കാരം എന്ന പേരിലാണ് മാഗ്‌സസെ അവാർഡ് അറിയപ്പെടുന്നത്.
ആരാണ് മാഗ്സസെ
അഴിമതി വിരുദ്ധ പ്രതിച്ഛായയോടെ ഫിലിപ്പിയന്‍ പ്രസിഡന്‍റായ വ്യക്തിയാണ്
രമൺ ഡെൽ ഫിറോ മാഗ്‌സസെ. 1953 മുതല്‍ 57 വരെയാണ് മഗ്‌സസെ രാജ്യം ഭരിച്ചത്. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തും ഖ്യാതി നേടിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു മാഗ്‌സസെ. അമേരിക്കന്‍ സഹായത്തോടെ ഫിലിപ്പീന്‍സിലെ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഹുക്ക് പ്രസ്ഥാനത്തെ അടിച്ചൊതിക്കിയ നേതാവ്. ഫിലീപ്പിനികളുടെ ജീവിതത്തില്‍ സമാനതകളില്ലാത്ത മാറ്റം വാഗ്ദാനം ചെയ്തെങ്കിലും നടപ്പാക്കാനായില്ല. പ്രസിഡന്‍റ് കാലാവധി കഴിയും മുമ്പേ വിമാനാപകടത്തില്‍ മരണപ്പെടുകയായിരുന്നു മാഗ്സസെ.
പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് ഫിലിപ്പിയന്‍ സര്‍ക്കാര്‍ നല്‍കുന്നതാണ് മാഗ്സസെ പുരസ്കാരം. ഏഷ്യയിലെ നോബൽ‘’‘ എന്ന പേരിലും മാഗ്സസെ പുരസ്കാരം അറിയപ്പെടുന്നുണ്ട്. ജയപ്രകാശ് നാരായണ്‍, മദര്‍ തെരേസ, അരവിന്ദ് കെജ്രരിവാൾ തുടങ്ങി നിരവധി ഇന്ത്യക്കാര്‍ മഗ്സസെ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.