സിനിമ എന്നും എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള വിനോധോപാധിയാണ്. സിനിമാ പ്രേമികൾക്ക് വേണ്ടി പ്രദേശിക നിർമാണം നിർവഹിച്ച സിനിമകളുടെ പ്രദർശനവുമായി എത്തിയിരിക്കുകയാണ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ). ഖത്തറിന്റെ ഊർജസ്വലവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സിനിമ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനവും മത്സരവും സംഘടിപ്പിക്കുന്നത്. ഖത്തരി പൗരന്മാരും ഖത്തറിൽ താമസിക്കുന്നവരും സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി മുശൈരിബിലെ ദോഹ ഒയാസിസ് മാളിലെ വോക്സ് സിനിമാസിൽ ക്ഷണിക്കപ്പെട്ട സദസ്സിൽ പ്രദർശിപ്പിക്കും.
അവസാന ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം മാത്രമേ വിജയികളെ പ്രഖ്യാപിക്കൂകയുള്ളു. ഫെബ്രുവരി 22 മുതൽ 25 വരെ പൊതുപ്രദർശനം നടക്കും. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെയ്ഡ് ഇൻ ഖത്തർ വിഭാഗം ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.