ഓഹരി വിൽക്കാനൊരുങ്ങുകയാണ് ജിസിസിയിലെ പ്രമുഖ ഹൈപ്പർ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ്. നിരവധി പ്രവാസികൾക്ക് ഓഹരി വാങ്ങാൻ അവസരമൊരുങ്ങുകയാണ്. ലുലു ഗ്രൂപ്പിലെ തന്നെ ജീവനക്കാര്‍ക്കാണ് മുന്‍ഗണനയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചിട്ടുണ്ട്. ഓഹരി വിൽപനയുടെ നടപടി ക്രമങ്ങള്‍ക്കായി മൊയ്‌ലീസ് ആൻ്റ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് ആൻ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു.
2020ല്‍ 500 കോടിയാണ് ലുലു ഗ്രൂപ്പിൻ്റെ വാര്‍ഷിക മൂല്യം. ജിസിസിയിലുള്‍പ്പടെ 239 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്. വടക്കേ ആഫ്രിക്ക, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ലുലു അബുദാബി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 800 കോടിയാണ്. 22 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലുലുവില്‍ 57,000 ജീവനക്കാരുണ്ട്. ഓഹരി വില്‍പ്പന എന്ന് തുടങ്ങുമെന്നോ, ഓഹരി വില എത്രയായിരിക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.യുഎഇ വിസ ഉള്ള ആർക്കും ഓഹരി വാങ്ങാൻ കഴിയും.