എക്സ്പോ 2020 ദുബായ് മ്യൂസിയം ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മ്യൂസിയം ദിനമായ മെയ് 18 ന് സൗജന്യ പ്രവേശനത്തോടെ മ്യൂസിയം ഔപചാരികമായി പൊതുജനങ്ങൾക്കായി തുറക്കും.
അന്താരാഷ്ട്ര മ്യൂസിയംദിനത്തോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ എക്സ്പോ 2020 ദുബായ് മ്യൂസിയത്തിലേക്കും ത്രീ സ്റ്റോറീസ് ഓഫ് നാഷണൽ എക്സിബിഷനിലേക്കും പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ അലിഫ്, ടെറ, വിമൻസ്, വിഷൻ പവിലിയനുകളുടെയും ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറിന്റെ ടിക്കറ്റ് നിരക്കിലും 50 ശതമാനം കിഴിവ് ലഭിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള ചരിത്രം അടുത്തറിയാൻ എക്സ്പോ വഴി സാധിക്കും.