കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സർവ്വേ

Date:

Share post:

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സർവേ ഫലം. ഇന്ത്യാ ടുഡേ-സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകില്ലെന്ന ഫലം പുറത്തുവന്നത്. അതേസമയം ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ എൻഡിഎ സഖ്യം 335 സീറ്റുകൾ നേടുമെന്നുമാണു സർവേ പറയുന്നത്. ഇന്ത്യ മുന്നണി 166 സീറ്റുകൾ നേടുമെന്നാണു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. ഡിസംബർ 15 മുതൽ ജനുവരി 28 വരെയുള്ള തീയതികളിൽ നടത്തിയ സർവേയിലാണ് എൻഡിഎയ്ക്ക് അനുകൂല ഫലം.

ആകെയുള്ള 543 സീറ്റുകളിൽ ബിജെപി 304 സീറ്റുകൾ നേടുമെന്നാണു സർവേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാൾ ഒരു സീറ്റ് ബിജെപി വർധിപ്പിക്കുമെന്നു പറയുന്നു. കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സർവേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ വോട്ട് ശതമാനമെങ്കിൽ ഇത്തവണ അത് 78 ശതമാനമായി കുറയും. എൻഡിഎയുടെ വോട്ട് ശതമാനം 15 ശതമാനത്തിൽനിന്ന് 17 ശതമാനമായി ഉയരും.

ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന കേരളത്തിൽ ആർക്കാണ് കൂടുതൽ സീറ്റുകൾ ലഭിക്കുകയെന്ന് സർവേ പറയുന്നില്ല. തമിഴ്നാട്ടിലും എൻഡിഎ സഖ്യം അക്കൗണ്ട് തുറക്കില്ലെന്ന് സർവേ പറയുന്നു. 39ൽ 39 സീറ്റും ‘ഇന്ത്യ’ സഖ്യം നേടുമെന്നാണ് സർവേ ഫലം. അതേസമയം കർണാടകയിൽ 24 സീറ്റുകൾ എൻഡിഎക്ക് ലഭിക്കുമെന്നാണ് സർവേഫലം പറയുന്നത്. നാല് സീറ്റുകള്‍ മാത്രമേ ഇന്ത്യ സഖ്യത്തിനു ലഭിക്കൂയെന്നും സര്‍വേ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...