ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസിന്റെ വിജയം. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും ഇന്ത്യൻ വംശജനായിരുന്ന ഋഷി സുനക് ആയിരുന്നു മുന്നിൽ.
81,326 വോട്ടുകൾ ലിസ് നേടി. ഋഷി സുനകിന് ലഭിച്ചത് 60,399 വോട്ടുകൾ.
ബോറിസ് ജോൺസൺ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച ലിസ് ഡേവിഡ് കാമറൺ, തെരേസ മേയ് മന്ത്രിസഭകളിലും അംഗമായിട്ടുണ്ട്.