നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി

Date:

Share post:

വിവി പാറ്റ് കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായതിനാല്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണേണ്ടതില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്നും കമ്മീഷന്റെ വാദമുണ്ടായിരുന്നു. കമ്മീഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. കേസ് സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിനൊപ്പമുള്ള സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം.

ഇത് 45 ദിവസം സൂക്ഷിക്കണം. വോട്ടിങ്ങ് മെഷിനില്‍ കൃത്രിമം കാണിച്ചെന്ന് സ്ഥാനാര്‍ഥി ആക്ഷേപം ഉന്നയിച്ചാല്‍ ഫലം പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസത്തിനകം ഇത് പരിശോധിക്കണം. പരിശോധനയുടെ ചിലവ് ആക്ഷേപം ഉന്നയിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണം. ക്രമക്കേട് തെളിഞ്ഞാല്‍ തുക മടക്കി നല്‍കണം. നിലവിലെ വോട്ടിങ്ങ് സംവിധാനത്തെ അന്ധമായി അവിശ്വസിക്കാന്‍ കഴിയില്ല. മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണുകയെന്നത് പ്രായോഗിക കാര്യമല്ല. ഈ സംവിധാനത്തില്‍ മനുഷ്യ ഇടപെടല്‍ പൂര്‍മണമായും നടത്താനാകില്ലെന്നും കോടതി പറഞ്ഞു. ജനസംഖ്യ ഉയര്‍ന്ന തോതുളള രാജ്യത്തില്‍ പേപ്പര്‍ ബാലറ്റ് നിലവില്‍ പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...