പുതിയതായി ഇഷ്യൂ ചെയ്യുന്ന വര്‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇത് സംബന്ധിച്ച നിർദേശങ്ങള്‍ ജനസംഖ്യ ഉപദേശകസമിതി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ വിസ അനുവദിക്കുന്നതിന് മുൻപ് ആവശ്യമായ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സമിതി നിർദേശിച്ചു. അതല്ലെങ്കില്‍ നിലവിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി സമ്മർദം വർധിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, ജഹ്റ, അഹമ്മദി, ഫർവാനിയ മേഖലയിലെ ആശുപത്രികളുടെ പണികളും ഇരുപത് ആരോഗ്യ കേന്ദ്രങ്ങളുടെ പണിയും പൂര്‍ത്തിയായതായും ദമാന്‍ കമ്പനി സമിതിക്ക് റിപ്പോര്‍ട്ട് നല്കി. മാത്രമല്ല, മെഡിക്കൽ സ്റ്റാഫുകളെ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടന്നുവരുകയാണെന്നും കമ്പനി അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ 1,20,000 മുതൽ 1,40,000വരെ നിയമലംഘകര്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി.