മലയാളികൾക്ക് നൊമ്പരമുണർത്തുന്ന ഓർമയാണ് സിസ്റ്റർ ലിനി. ആ കുടുംബത്തോടാകട്ടെ സ്നേഹവും ആദരവുമാണ്. ഇപ്പോൾ സിസ്റ്റർ മിനിയുടെ ഭർത്താവ് സജീഷിന്റെ ഒരു പോസ്റ്റ് സമൂഹമാധ്യമ വാർത്തകളിൽ നിറയുകയാണ്… ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയുമാണ് കമന്റ് സെക്ഷൻ…
നിപ്പ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ മിനിയുടെ ഭർത്താവ് സജീഷ് വിവാഹിതൻ ആകുന്നു എന്നതാണ് ആ സന്തോഷ വാർത്ത. ‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത്വെക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെതന്നെ വേണം’: സജീഷ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണിത്.
നിപ്പക്കെതിരെ പ്രതിരോധം തീർത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി. ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി ഭർത്താവിനെഴുതിയ കത്ത് ഹൃദയസ്പർശിയായിരുന്നു. ‘സജീഷേട്ടാ, ഞാൻ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ആ കുറിപ്പ്. സിസ്റ്റർ ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് പിന്നീട് സർക്കാർ ജോലി നൽകുകയായിരുന്നു.