സോഷ്യൽ കെയർ മേഖലയിലെ അഞ്ച് വിഭാഗങ്ങളിൽ പരിശീലനം നടത്തുന്നവർത്ത് ലൈസൻസ് നിർബന്ധമാക്കി അബുദാബി കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെൻ്റ്. സാമൂഹിക പ്രവർത്തകർ, സൈക്കോതെറാപ്പിസ്റ്റുകൾ, അപ്ലൈഡ് ബിഹേവിയർ അനലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ (നോൺ ക്ലിനിക്കൽ), കൗൺസിലർമാർ എന്നീ വിഭാഗങ്ങൾക്കാണ് ലൈസൻസ് നിർബന്ധമാക്കിയത്.
ലൈസൻസുകൾ കൃത്യമായ ഇടവേളകളിൽ പുതുക്കാതിരിക്കുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ സമർപ്പിക്കാതിരിക്കുക, സഹായം തേടിവരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാതിരിക്കുക എന്നിവയും നിയമലംഘനങ്ങളുടെ പരിധിയിൽപ്പെടും.
2020 അവസാനത്തോടെയാണ് കമ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സോഷ്യൽ കെയർ പ്രൊഫഷണലുകൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയത്. ഗുണഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹ്യസേവനമേഖലയെ തട്ടിപ്പിന് മറയാക്കുന്നത് തടയുന്നതിനുമായാണ് ലൈസൻസുകളും പരിശോധനകളും നിർബന്ധമാക്കുന്നത്.