അസം സര്‍ക്കാറിന് ലിയനാർഡോ ഡികാപ്രിയോയുടെ അഭിനന്ദനം

Date:

Share post:

അസം സര്‍ക്കാറിന് അഭിനന്ദനം ചൊരിഞ്ഞ് ഹോളിവുഡ് താരവും ഓസ്കാര്‍ ജേതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കാണ്ടാമൃഗത്തിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ അഭിനന്ദിച്ചാണ് പ്രശസ്ത പരിസ്ഥിതി സ്നേഹി കൂടിയായ ഡികാപ്രിയോയുടെ പോസ്റ്റ്.

കാസിരംഗ ദേശീയോദ്യാനത്തില്‍ 2022 ല്‍ ഒരു കാണ്ടാമൃഗത്തെ പോലും വേട്ടയാടാൻ അനുവദിക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്‍റെ ജാഗ്രതയെ അഭിനന്ദിക്കുന്നതായി ലിയനാർഡോ ഡികാപ്രിയോ കുറിച്ചിരിക്കുന്നു. കാസിരം​ഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളെ വേട്ടയാടുന്നത് തടയാൻ 2021 ൽ അസം സർക്കാർ എടുത്ത തീരുമാനം വിജയകരമായി നടപ്പിലാക്കിയതായും ഡികാപ്രിയോ പോസ്റ്റില്‍ പറയുന്നു.

2000 മുതൽ 2021 വരെയുള്ള സമയത്ത് 190 ഒറ്റ കൊമ്പന്‍ കാണ്ടാമൃ​ഗങ്ങൾ വേട്ടക്കാരുടെ ഇരയായിട്ടുണ്ട്. ഇത് തടയാൻ 2200 ഓളം ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുള്ള കാസരംഗയില്‍ അസം സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുക്കുകയാായിരുന്നു. ലോകത്ത് ആകെയുള്ള കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസമിലാണ്.

അപൂർവ കാണ്ടാമൃഗങ്ങളുടെ എണ്ണം 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുണ്ടായിരുന്ന 200ൽനിന്ന് 3,700 ആയി ഉയർന്നതായി ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി’ന്‍റെ റിപ്പോര്‍ട്ട് കാര്യം ഉദ്ധരിച്ചാണ് ഇന്ത്യയുടെ ഈ രംഗത്തെ വിജയം ഹോളിവുഡ് താരം അഭിനന്ദിക്കുന്നത്.

അതേസമയം വേട്ടയാടൽ നിയന്ത്രിക്കാൻ അസം സർക്കാർ 2021 ജൂലൈയിൽ ഒരു പ്രത്യേക വേട്ട വിരുദ്ധ കര്‍മ്മ സേനയ്ക്ക് രൂപം നൽകിയിരുന്നു. 21 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേട്ടയാണ് കാണ്ടാമൃഗങ്ങള്‍ക്കെതിരെ അസമില്‍ ഉണ്ടായതെന്നാണ് വിവരം. കൂടാതെ ഒരു കേസ് മാത്രമാണ് വേട്ടയാടലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്.

കാണ്ടാമൃഗത്തെ കൊല്ലാൻ ചില വിഭാഗങ്ങള്‍ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നതായി 2021 ൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അസം സർക്കാർ കാണ്ടാമൃഗങ്ങളെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും 2,500 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ 2022 സെപ്റ്റംബറിൽ കത്തിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...