പുതുവത്സര ആഘോഷവേളയിൽ വലിയ വാഹനങ്ങൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
നാളെ (ഡിസംബർ 31) രാവിലെ 7 മണി മുതൽ ജനുവരി 1-ന് രാവിലെ 7 മണി വരെയാണ് ഈ വിലക്ക് ബാധകമാകുന്നത്. ട്രക്കുകൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്കാണ് അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും സ്ട്രീറ്റുകളിലും വിലക്ക് ഏർപ്പെടുത്തിയത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് വിലക്ക്. ഈ സമയത്ത് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന കമ്പനികളുടെ വാഹനങ്ങൾക്ക് ഈ വിലക്ക് ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.