അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറകടക്കാൻ അനുമതി നൽകി. ബെനോന ബ്രിഡ്ജ് മുതൽ ഐകാഡ് ബ്രിഡ്ജ് വരെയുള്ള മേഖലയിലാണ് ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
ഇതനുസരിച്ച്, ഇത്തരം വാഹനങ്ങൾക്ക് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ ഏറ്റവും വലത് വശത്ത് നിന്നുള്ള രണ്ടാമത്തെ വരി മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനായി ഉപയോഗിക്കാൻ സാധിക്കും. ഈ വരി മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങൾ മറികടക്കുന്നതിനായി വലത് വശത്തെ വരിയിൽ നിന്ന് രണ്ടാമത്തെ വരിയിലേയ്ക്ക് നീങ്ങുന്ന വലിയ വാഹനങ്ങൾ ഓവർടേക്കിന് ശേഷം വീണ്ടും വലത് വശത്തുള്ള വരിയിലേയ്ക്ക് തിരികെ നീങ്ങി യാത്ര തുടരണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു.