‘കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയിലെ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു.
ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാൽ മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറെ നേടിയിരുന്നു.
യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക, ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ലക്ഷ്മികയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.