ശവസംസ്കാരവുമായി ബന്ധപ്പെട്ട വിലാപയാത്ര ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ് 

Date:

Share post:

കുവൈറ്റ് മുനിസിപ്പാലിറ്റി ശ്മശാനങ്ങളിലെ വിലാപ ഹാളുകളിൽ ഹസ്തദാനം നിരോധിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കുവൈറ്റ് പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശവസംസ്കാര ചടങ്ങുകളിൽ ശാരീരിക സമ്പർക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹസ്തദാനം മൂലം പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാ​ഗമായാണ് ശുപാർശയെന്ന് മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് അയച്ച സർക്കുലറിൽ പറയുന്നു.

അനുശോചനം രേഖപ്പെടുത്തുന്നതിനായി കൈകൂപ്പിയാൽ മതിയെന്ന് മുനിസിപ്പാലിറ്റിയോട് മന്ത്രാലയം ശുപാർശ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരം മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറപ്പെടുവിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബൂസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...