ഏഴ് വർഷത്തിനിടെ ആദ്യമായി കുവൈത്തിൽ മിച്ച ബജറ്റ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. കുവൈത്ത് പാർലമെന്ററി ബജറ്റ് ആന്റ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റിയാണ് ബജറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാന നേട്ടമുണ്ടാക്കാൻ ഈ സാമ്പത്തിക വർഷം സാധിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
28.8 ബില്യൺ ദിനാർ വരുമാനം നേടിയ ബജറ്റിൽ 22.3 ബില്യൺ ദിനാർ മാത്രമാണ് ചെലവ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വരും വർഷങ്ങളിലും മിച്ച ബജറ്റ് രാജ്യത്ത് രേഖപ്പെടുത്തുമെന്നും മിച്ചം നേടിയ 6.4 ബില്യൺ ദിനാർ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും അക്കൗണ്ട്സ് കമ്മിറ്റി അംഗം ഒസാമ അൽ സെയ്ദ് വ്യക്തമാക്കി.
ലോകത്തിലെ എണ്ണ സമ്പത്തിൽ ആറ് ശതമാനവും കുവൈത്തിലാണെന്നും കുവൈത്തിന്റെ കയറ്റുമതി വരുമാനത്തിൽ 95 ശതമാനവും എണ്ണയിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.