ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദകരുടെ പട്ടികയിൽ ഇടംനേടി കുവൈത്ത്. വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആഗോളതലത്തിൽ കുവൈത്ത് പത്താം സ്ഥാനത്തെത്തിയത്. കുവൈത്തിൽ പ്രതിദിനം 3 ദശലക്ഷം ബാരൽ എണ്ണയാണ് ഉല്പാദിപ്പിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ 3.2 ശതമാനവും കുവൈത്ത് ആണ് സംഭാവന ചെയ്യുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 12 ശതമാനം വർദ്ധനവാണ് 2023-ൽ രാജ്യത്ത് രേഖപ്പെടുത്തിയത്. റിപ്പോർട്ട് അനുസരിച്ച് 17.771 ദശലക്ഷം ബാരലുമായി എണ്ണ ഉല്പാദനത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 11.202 ദശലക്ഷം ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.