കുവൈറ്റ് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അമാനി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹിന് മന്ത്രി രാജിക്കത്ത് സമർപ്പിച്ചത്. ഇതോടെ വൈദ്യുതി മന്ത്രി ഡോ. ജാസിം മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിന്റെ താല്‍ക്കാലിക ചുമതല നല്കി.
കരാറുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു, റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് അമാനി ബുഗമാസിനെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ നടന്ന നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് പാര്‍ലിമെന്റ് അംഗം മുബാറക് അൽ-താഷ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.