സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്‌ സുരക്ഷിത യാത്ര, പുതിയ സർവീസുമായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി

Date:

Share post:

സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്‌ സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കാ​ന്‍ ഒരുങ്ങി കുവൈറ്റ് പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ക​മ്പ​നി. 16,500 വി​ദ്യാ​ർ​ഥി​ക​ൾക്കാണ് പു​തി​യ സ​ര്‍വി​സി​ന്‍റെ ഗു​ണം ല​ഭ്യമാകുക എന്ന് കെ.​പി.​ടി.​സി സി.​ഇ.​ഒ മ​ൻ​സൂ​ർ അ​ൽ സാ​ദ് അ​റി​യി​ച്ചു. 760 ബ​സു​ക​ളാ​ണ് സേവനത്തിനായി നി​ര​ത്തി​ലി​റ​ക്കു​ക. സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷയ്​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കി​ക്കൊ​ണ്ടാ​ണ് ‘കെ-​സ്കൂ​ള്‍’ എന്ന പേരിൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​ഞ്ച് ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കും ബ​സു​ക​ളു​ടെ സ​ര്‍വി​സ് ല​ഭ്യ​മാ​കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ബ​സ് സ​ര്‍വി​സു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും ആ​വ​ശ്യ​ക​ത​യും അ​നു​സ​രി​ച്ച് ആവശ്യമായ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​മെ​ന്ന് കെ.​പി.​ടി.​സി അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. കൂടാതെ ഡ്രൈ​വ​ര്‍മാ​രു​ടെ നീ​ക്ക​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വിധത്തിലുള്ള സം​വി​ധാ​നം എ​ല്ലാ ബ​സു​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​വൈ​റ്റ് സ​ര്‍ക്കാ​റി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദേ​ശ പ്ര​കാ​രം എ​ല്ലാ കു​ട്ടി​ക​ള്‍ക്കും സീ​റ്റ് ബെ​ല്‍റ്റ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഓരോ ബസിലുമായി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാത്രമല്ല വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തിന് വേണ്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ശ്ര​മ​ങ്ങ​ളെ​യും സ​ഹ​ക​ര​ണ​ത്തെ​യും അ​ൽ-​സാ​ദ് പ്ര​ശം​സി​ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...