തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ബോധവത്കരണ ക്യാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ നിയമങ്ങളുടെ വിശദമായ വിവരങ്ങള്‍ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.
തൊഴിലുടമകൾ ജീവനക്കാരനെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും അതോറിറ്റി വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ അനാസ്ഥ, പൊതു ധാർമികത ലംഘിക്കുന്ന രീതിയില്‍ പ്രവർത്തിക്കൽ,സ്ഥാപന രഹസ്യങ്ങൾ വെളിപ്പെടുത്തൽ എന്നിവ കണ്ടെത്തിയാല്‍ തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചുവിടാൻ കഴിയുമെന്നും അതോറിറ്റി അറിയിച്ചു.