പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റിന്റെ നീക്കം. പുതിയ കെ ബസ്സ് പദ്ധതിയക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി. ആധുനിക സൗകര്യങ്ങളോടെ പുതിയ രൂപത്തില്‍ നിരത്തിലെത്തുന്ന കെ ബസ്സുകൾ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ അറുപതാമത് വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കെ ബസ്സ് അവതരിപ്പിച്ചത്. കമ്പനിയുടെ നവീകരിച്ച ലോഗോയും ചടങ്ങില്‍ പ്രകാശിപ്പിച്ചു. സ്മാർട്ട് സ്ക്രീനുകളും മൊബൈൽ ചാർജിങ്ങിനായുള്ള യു.എസ്.ബി സ്ലോട്ടുകളും സുഖകരമായ സീറ്റിംഗും മറ്റുമാണ് കെ ബസ്സിനെ വെത്യസ്തമാക്കുന്നതെന്ന് കമ്പനി സിഇഒ മൻസൂർ അൽ സാദ് പറഞ്ഞു.
29 സീറ്റുകൾ ഉളളതും 35 സീറ്റുകൾ ഉളളതുമായി രണ്ടുതരം ബസ്സുകളാണ് സര്‍വ്വീസ് നടത്തുക. രണ്ട് സീറ്റുകൾ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. രാജ്യമാകെ 35 റൂട്ടുകളിലാണ് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.
കൂടുതല്‍ സര്‍വ്വീസുകൾ ഏര്‍പ്പെടുത്താനും കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സര്‍വ്വീസുകൾക്കിടെ കെ ബസ്സുകൾ എത്തുന്നതോടെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അധികാരികൾ വ്യക്തമാക്കി.