കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാരുടെ പ്രതിമാസ അലവൻസ് വർധിപ്പിച്ചു. 50 ദിനാറിന്റെ ശമ്പള വർദ്ധനവാണ് നടപ്പിലാക്കിയത്. ആരോഗ്യമന്ത്രി ഡോ. അഹമദ് അൽ അവാദിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കാറ്റഗറി എ, ബി എന്നിവയിൽ ഉൾപ്പെട്ട നേഴ്സുമാരുടെ അലവൽസാണ് വർധിപ്പിച്ചത്. ഇതോടെ 697 നഴ്സുമാർക്ക് ശമ്പളവർധനവ് ലഭിക്കും.
4,290 പ്രവാസി നഴ്സുമാരെ കാറ്റഗറി ബിയിൽ നിന്നും കാറ്റഗറി എയിലേക്കും 3,702 നഴ്സുമാരെ കാറ്റഗറി സിയിൽ നിന്ന് കാറ്റഗറി ബിയിലെക്കും ഉയർത്തിയതായും അധികൃതർ അറിയിച്ചു. നേരത്തെ 599 കുവൈത്തി നഴ്സുമാരെ കാറ്റഗറി ബിയിൽ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയിൽ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു.