ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്. യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളെ പ്രഖ്യാപിച്ചത്. പുതിയതായി കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15 രാജ്യങ്ങൾക്കൊപ്പമാണ് കുവൈത്തും ഉൾപ്പെട്ടത്. 2024 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം ലഭിച്ചത്.
ആഗോളതലത്തിൽ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു.എന്നിന്റെ അന്തർ ഗവൺമെൻ്റൽ ബോഡിയാണ് മനുഷ്യാവകാശ കൗൺസിൽ. ഇതുവഴി അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വ്യവസ്ഥകളാണ് ചർച്ച ചെയ്യപ്പെടുന്നത്.