ഇന്ത്യയിലെ ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ കുവൈറ്റില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ നിയമനടപടികൾക്ക് നീക്കം. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റുചെയ്ത് നാടുകടത്താനാണ് നീക്കം. കഴിഞ്ഞ വെളളിയാഴ്ചയാണ് കുവൈറ്റില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.
പ്രകടനത്തില്‍ ഇന്ത്യക്കാര്‍ക്കുപുറമെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, രാജ്യങ്ങളിലെ പൗരന്‍മാരും അറബ് രാജ്യങ്ങളില്‍നിന്നുളളവരും പങ്കെടുത്തിരുന്നു. അമ്പതോളം പേരാണ് അല്‍ ഫഹഹീല്‍ പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇവരെ കണ്ടെത്തി സ്വദേശത്തേക്ക് മടക്കി അയയ്ക്ക്ണമെന്നാണ് കുവൈത്ത് സര്‍ക്കാറിന്‍റെ ഉത്തരവ്.
വിദേശപൗരന്‍മാര്‍ക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനൊ പങ്കെടുക്കാനൊ കുവൈറ്റില്‍ അനുവാദമില്ല. സമാനസംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുളള നീക്കമാണ് സര്‍ക്കാറിന്റേതെന്ന് മാധ്യമറിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ച രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.