ക്രിപ്റ്റോ ഇടപാടുകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്

Date:

Share post:

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെ വിർച്വൽ അസറ്റുകൾക്ക് കുവൈറ്റിൽ നിയന്ത്രണം.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് നാഷണൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ്ങ് മണി ലൗൻഡറിങ്ങ് ആൻഡ് ഫൈനാൻസിങ്ങ് ഓഫ് ടെററിസം അംഗങ്ങളായ ക്യാപിറ്റൽ മാർകറ്റ്സ് അതോറിറ്റി, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ വകുപ്പുകൾ ചേർന്നാണ് സർക്കുലർ പുറത്തിറക്കിയത്.

ഇതോടെ രാജ്യത്ത് പണമിടപാടുകൾക്കും, നിക്ഷേപത്തിനുമായി വിർച്വൽ അസറ്റുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ വിലക്കാണ് ഉണ്ടാവുക. ക്രിപ്‌റ്റോകറൻസികൾ പേയ്‌മെന്റ് ഉപകരണങ്ങളാക്കുന്ന നീക്കവും അനുവദിക്കില്ല.

വെർച്വൽ അസറ്റുകൾ കൈകാര്യം ചെയ്യുന്നതിലെ അപകടങ്ങളും അധികാരികൾ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ പിന്തുണയുടെ അഭാവവും ഊഹക്കച്ചവടവും പ്രതിസന്ധികളിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...