അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ ചെയ്യാറുള്ള കാര്യമാണ് പാരാഗ്ലൈഡിങ്ങ്. കൃത്യമായ സുരക്ഷ ഇല്ലാതെ ഈ വിനോദത്തിൽ ഏർപ്പെട്ടാൽ ജീവൻ വരെ അപകടത്തിലാവുകയും ചെയ്യും. ഇപ്പോഴിതാ കുവൈറ്റ് പാരാഗ്ലൈഡിങ്ങും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നടപടി സ്വീകരിച്ചത്.
സുരക്ഷ നടപടികളുടെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് ഉള്ളതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കും. മാത്രമല്ല, ഏവിയേഷൻ സേഫ്റ്റി ഡിപ്പാർട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സിവിൽ ഏവിയേഷൻ സുരക്ഷ ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൂട്ടിച്ചേർത്തു.