വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ കുവൈറ്റും ചൈനയും സഹകരണ കരാറുകളിൽ ഒപ്പുവച്ചു 

Date:

Share post:

2024-28 വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കുന്നതിന് വേണ്ടി കു​വൈ​റ്റും ചൈ​ന​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി ​ജി​ൻ​പി​ങും ചടങ്ങിൽ നേതൃത്വം വഹിച്ചു. കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും പാ​ർ​ട്ടി​യു​ടെ വി​ദേ​ശ​കാ​ര്യ സ​മി​തി ഡ​യ​റ​ക്ട​റു​മാ​യ വാ​ങ് യീ​യു​മാ​ണ് ഉ​ട​മ്പ​ടി​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.

ജ​ല​ശു​ദ്ധീ​ക​ര​ണ സ്റ്റേ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, കു​റ​ഞ്ഞ കാ​ർ​ബ​ൺ റീ​സൈ​ക്ലി​ങ് ഗ്രീ​ൻ സം​വി​ധാ​നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചാ​ണ് ധാ​ര​ണാ​പ​ത്രം ത​യാ​റാ​ക്കിയത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തെ​ക്കു​റി​ച്ചും കു​വൈ​റ്റ് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി ഡോ. ​ജാ​സിം അ​ൽ ഉ​സ്താ​ദ് ചൈ​നീ​സ് ദേ​ശീ​യ ഊ​ർ​ജ വ​കു​പ്പു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

അതേസമയം മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ വി​ക​സ​നം സം​ബ​ന്ധി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തിയിട്ടുണ്ട്. കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​സാ​ദ് അ​ൽ ബ​റാ​ക്ക് ചൈ​നീ​സ് ഗ​താ​ഗ​ത മ​ന്ത്രി ലി ​സി​യാ​വോ​പെ​ങ്ങു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

കൂടാതെ സാ​മ്പ​ത്തി​ക, സ്വ​ത​ന്ത്ര മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ച് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​വൈ​റ്റ് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി​യെ (കെ.​ഡി.​പി.​എ) പ്ര​തി​നി​ധാ​നം ചെ​യ്ത് ചൈ​നീ​സ് വാ​ണി​ജ്യ മ​ന്ത്രി വാ​ങ് വെ​ന്റാ​വോ​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. മാത്രമല്ല, ഭ​വ​ന വി​ക​സ​നം സം​ബ​ന്ധി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​റും ചൈ​നീ​സ് വ്യാ​പാ​ര മ​ന്ത്രാ​ല​യ​വും ത​മ്മി​ലും ധാ​ര​ണ​യാ​യിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...