ചൊവ്വാഴ്ച മുതൽ അൽ ഗസാലി റോഡ് രണ്ടുദിവസം നാലു മണിക്കൂർ അടച്ചിടും. പുലർച്ച ഒരുമണി മുതൽ അഞ്ചുവരെയുള്ള നാലു മണിക്കൂർ സമയമാണ് റോഡ് അടച്ചിടുക. ഈ സമയങ്ങളിൽ ഇരു വശത്തേക്കുമുള്ള ഗതാഗതം ഈ സമയം സാധ്യമാകില്ല.
റോഡ് അടച്ചിടുന്നതോടെ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകളിലൂടെ യാത്ര ചെയ്യണം. പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് എന്നിവയുടെ ഏകോപനത്തിൽ മറ്റ് നടപടികൾ ക്രമീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.