നാവിക സേനയിലെ മെസ്സുകളില്‍ ഇനി കുര്‍ത്തയും പൈജാമയും. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന നേവല്‍ കമാന്റര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു തീരുമാനമെന്നാണ് റിപ്പോർട്ട്.
നാവിക സേനയുടെ മെസില്‍ പാരമ്പര്യമായുള്ള വസ്ത്രത്തിനൊപ്പം സ്ലീവ്‌ലെസ് ജാക്കറ്റും ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഫോര്‍മല്‍ ഷൂവോ അല്ലെങ്കില്‍ സാന്‍ഡല്‍സോ ഉപയോഗിക്കാം. കുര്‍ത്ത സോളിഡ് ടോണായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഒപ്പം കാല്‍മുട്ടിനോളം നീളവും വേണം. സ്ലീവില്‍ കഫ് ലിങ്ക്‌സ് അല്ലെങ്കില്‍ ബട്ടന്‍സോടുകൂടിയ കഫുകള്ളുംഉണ്ടായിരിക്കണം. വീതികുറഞ്ഞ പൈജാമയ്ക്ക് കോണ്‍ട്രാസ്റ്റിംഗ് ടോണുള്ളതാണ് ഇടേണ്ടത്. ട്രൗസറുകള്‍ക്ക് അനുസൃതമായി ചേരുന്നതും ഇലാസ്റ്റിക്ക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നതും നിർബന്ധമാണ്.
അതേസമയം സ്ലീവ്ലെസ്, സ്ട്രെയിറ്റ് കട്ട് വെയ്സ്റ്റ്കോട്ട് അല്ലെങ്കില്‍ ജാക്കറ്റ് എന്നിവയ്ക്കൊപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയര്‍ ഉപയോഗിക്കാം. വനിതാ ഓഫീസര്‍മാര്‍ക്ക് കുര്‍ത്ത- ചുരിദാര്‍ അല്ലെങ്കില്‍ കുര്‍ത്താ പലാസോ എന്ന ഓപ്പഷനാണ് ചർച്ചയിൽ നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല, ഉദ്യോഗസ്ഥരുടെ തോള്‍ മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജാവിന്റെ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. കൂടാതെ ഓഫീസര്‍മാര്‍ ബാറ്റണ്‍ ഉപയോഗിക്കുന്ന സംമ്പ്രദായവും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ബാധകമല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.