മകൾ നന്ദനയുടെ ഓർമ്മകളുമായി ഗായിക കെ എസ് ചിത്ര. 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് നന്ദന ജീവിതത്തോട് വിടപറഞ്ഞത്. സ്പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദനയുടെ മരണം വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്.
എ ആര് റഹ്മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നന്ദനയുടെ ഓര്മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് കെ എസ് ചിത്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. താന്‍ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തില്‍ വേര്‍പെട്ട മകളുടെ ഓര്‍മകളില്‍ കേരളത്തിന്റെ വാനമ്പാടി കുറിച്ചിരിക്കുന്നത്. ‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള് വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.