കൊല്ലം ഓയൂർ കേസിൽ ജാമ്യാപേക്ഷയുമായി മൂന്നാം പ്രതി പി.അനുപമ. കൊല്ലം അഡീഷനൽ സെഷൻസ് കോടതിലാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്.
തുടർ പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ.
മോചനദ്രവ്യം നേടാൻ കഴിഞ്ഞ നവംബർ 27ന് വൈകിട്ട് നാലരയോടെ ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ കാറിൽ കടത്തി കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചെന്നാണ് കേസ്. കേസിൽ മൂവരും ജയിലിലാണ്.