കൊല്ലം ചടയമംഗലത്ത് അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ.ഐശ്വര്യയുടെ ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
ക്രൂരമായ പീഡനമാണ് ഐശ്വര്യയ്ക്ക് ഉണ്ടായതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമായിരുന്നുവെന്ന് ഡയറിക്കുറിപ്പിലുണ്ട്. വിവാഹം കഴിഞ്ഞ സമയം മുതൽ മൂന്ന് വര്‍ഷമായി കൊടിയ പീഡനം സഹിച്ചു. ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തതായി അമ്മ ആരോപണമുന്നയിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കണ്ണന് നായര്‍ ഒളിവിൽ പോയിരുന്നു.
അറസ്റ്റിലായ കണ്ണൻ നായരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.പീഡനത്തിൽ കണ്ണന് നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാല്‍ കണ്ണന് നായര്‍ക്ക് സമ്മതമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056