മഴയ്ക്ക് വേണ്ടി നിസ്കരിക്കാൻ ആഹ്വാനം ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവ്. നാളെ (വ്യാഴാഴ്ച) രാജ്യത്തെ എല്ലാ മേഖലകളിലും മഴയ്ക്കുവേണ്ടി നിസ്കാരം നിർവഹിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
പ്രവാചകചര്യയുടെ ഭാഗമാണ് മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരമെന്നും എല്ലാവരും പശ്ചാത്താപവും പാപമോചനവും തേടി ദൈവത്തിലേക്ക് മടങ്ങുകയും ദാനധർമ്മങ്ങളും പ്രാർത്ഥനകളും ദിക്റുകളും അധികരിപ്പിക്കുകയും രാജ്യത്ത് മഴ പെയ്യുന്നതിനായി സാധിക്കുന്ന ഓരോ വ്യക്തിയും മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരത്തിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്നും റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ അവശ്യപ്പെട്ടു.