സൌദിയിലും ലോകമെങ്ങുമുളള മുസ്ലീം വിശ്വാസ സമൂഹത്തിന് റമദാൻ ആശംസകൾ നേർന്ന് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനും സൌദി ഭരണാധികാരിയുമായ സൽമാൻ രാജാവ്. ഇർഖ കൊട്ടാരത്തിൽ ചേർന്ന കാബിനറ്റ് സെഷനിലാണ് രാജാവ് ആശംസ അറിയിച്ചത്. മുസ്ലീങ്ങൾക്കും ലോകത്തിനും സമാധാനവും പ്രതീക്ഷയുമാണ് റമദാനെന്ന് സൽമാൻ രാജാവ് പറഞ്ഞു.
റമദാൻ കാലത്ത് രണ്ട് വിശുദ്ധ മസ്ജിദുകളിലും എത്തുന്ന സന്ദർശകർക്ക് ആചാരങ്ങൾ അനായാസമായും ശാന്തമായും നിർവഹിക്കുന്നതിന് അവസരം ഉറപ്പാക്കണമെൊന്നും രാജാവ് നിർദ്ദേശിച്ചു. ഭരണ കാര്യങ്ങൾ സംബന്ധിച്ചും നിർണായക തീരുമാനങ്ങളാണ് കാബിനറ്റിലുണ്ടായത്.
പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് വികസിപ്പിക്കുക, സാമ്പത്തിക ആസൂത്രണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, വിഭവങ്ങളുടെ കൂടുതൽ കാര്യക്ഷമമായ ഉപയോഗം എന്നിങ്ങനെയുള്ള പരിഷ്കാരങ്ങളും യോഗം വിലയിരുത്തി. രാജ്യത്തിൻ്റെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്ന ഗവേഷണ, വികസനം, നവീകരണ പരിപാടികൾ തുടരാനും യോഗം തീരുമാനിച്ചു.