സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച സിനിമ കാതൽ, മികച്ച നടൻ പൃഥ്വിരാജ്

Date:

Share post:

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലൂടെ ബീന. ആർ. ചന്ദ്രനും പങ്കിട്ടെടുത്തു. ആടുജീവിതം സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. കാതൽ ആണ് മികച്ച സിനിമ.

പുരസ്കാരങ്ങൾ ഇപ്രകാരമാണ്

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച നടി – ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച ചിത്രം – കാതൽ (ജിയോ ബേബി)

രണ്ടാമത്തെ ചിത്രം – ഇരട്ട(രോഹിത് എം.ജി കൃഷ്ണൻ)

ഛായാഗ്രഹണം – സുനിൽ.കെ.എസ് (ആടുജീവിതം)

സ്വഭാവനടി – ശ്രീഷ്‌മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)

സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)

തിരക്കഥാകൃത്ത് – രോഹിത് എം.ജി.കൃഷ്ണ‌ൻ (ഇരട്ട)

സ്പെഷ്യൽ ജൂറി | നടന്മാർ -കെ.ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)

സ്പെഷ്യൽ ജൂറി ചിത്രം – ഗഗനചാരി

നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്)

ജനപ്രിയ ചിത്രം – ആടുജീവിതം

നൃത്തസംവിധാനം – വിഷ്‌ണു (സുലൈഖ മൻസിൽ)

ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)

മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത് അമ്പാടി (ആടുജീവിതം)

ശബ്ദ‌രൂപകല്പന – ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്‌ണൻ (ഉള്ളൊഴുക്ക്)

ശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ് (ഓ ബേബി)

കലാസംവിധായകൻ – മോഹൻദാസ് (2018)

എഡിറ്റിങ് – സംഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

പിന്നണി ഗായിക – ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)

പിന്നണി ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)

സംഗീതസംവിധായകൻ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)

സംഗീതസംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)

ചലച്ചിത്രഗ്രന്ഥം – മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

ചലച്ചിത്രലേഖനം – കാമനകളുടെ സാംസ്‌കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...