പൗരത്വ പ്രക്ഷോഭത്തിന് എതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ

Date:

Share post:

പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി.

അതേസമയം പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പൗരത്വ പ്രക്ഷോഭം ആഹ്വാനം ചെയ്തു എന്നായിരുന്നു ഇവർക്കെതിരെയുള്ള കേസ്. ഇതിൽ 32 പേർക്കെതിരെയാണ് വിവിധ സ്ഥലങ്ങളിലായി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ ഹർജിയിൽ കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു. അന്നും കേസുകൾ പിൻവലിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. പക്ഷെ ഇതിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ വ്യക്തത നൽകിയിരുന്നില്ല.

എന്നാലിപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നതോടു കൂടി ഈ കേസുകളിലെ തുടർ നടപടി പൂർണമായി അവസാനിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തി കൊണ്ട് കോടതി ഹർജി തീർപ്പാക്കിയിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിനെതിരായ ക്രിമിനൽ കേസുകൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ കോടതി തുടർ നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...