കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരൻ വീടുവിട്ടുപോയി: ഒടുവിൽ കണ്ടെത്തി

Date:

Share post:

കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥി വീടുവിട്ടുപോയി. തിരുവനന്തപുരം കാട്ടാക്കട ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്.

ഇന്നു രാവിലെയാണ് സംഭവം. രാവിലെ കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർക്ക് കത്തു ലഭിക്കുന്നത്. അമ്മ, അച്ഛൻ ഞാൻ പോകുന്നു. എന്റെ കളർ സെറ്റ് എട്ട് എയിലെ ആദിത്യന് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി കാട്ടക്കടയിൽ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.

രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി വീടുവിട്ടിറങ്ങാൻ മതിയായ കാരണങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് നിർണായകമായത്. കള്ളിക്കാടു നിന്നും കാട്ടാക്കടയിലേക്കുള്ള ബസിൽ കുട്ടിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം ഉറപ്പാക്കിയ ശേഷം പൊലീസെത്തി ബസിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയോട് വീടു വിട്ടു പോകാൻ ഇടയായ കാരണങ്ങൾ എന്താണെന്ന് പൊലീസ് വിശദമായി ചോദിച്ച്‌ അറിയും. കുട്ടിക്ക് കൗൺസലിങ് അടക്കം നൽകിയ ശേഷമാകും തിരികെ മാതാപിതാക്കൾക്ക് തിരികെ നൽകുകയെന്നാണ് വിവരം. വീടുവിട്ടു പോകാൻ ഇടയാക്കിയ മനോവിഷമത്തിന് കാരണം എന്താണെന്ന് അറിയില്ലെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...