തിരുവനന്തപുരത്ത് നടന്ന കാര്യവട്ടം ഏകദിനത്തില്‍ കാണികൾ കുറയാൻ കാരണം മന്ത്രിയുടെ നെഗറ്റീവ് കമൻ്റാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണമെന്നാണ് വിമർശനം. കെ.സി.എ ആണ് മല്‍സരം നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് കരുതുന്നതെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറയുന്നു.
ഉല്‍സവങ്ങളും പരീക്ഷയും ഇന്ത്യ പരമ്പര നേരത്തെ നേടിയതുമാണ് കാണികള്‍ കുറയാന്‍ കാരണമെന്നാണ് കെ.സി.എ ബിസിസിഐയ്ക്ക് വിശദീകരണം നല്‍കിയത്. 5000 ടിക്കറ്റ് മാത്രമാണ് വിറ്റുപോയതെന്ന് കേട്ടപ്പോള്‍ രാഹുല്‍ ദ്രാവിഡും ഞെട്ടി. തൻ്റെ സര്‍ക്കാരിനെയും മന്ത്രിയെയും ബിസിസിഐയ്ക്ക് മുന്നില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ എന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറയുന്നു.