ഇന്ധനവിലകുറഞ്ഞതോടെ ജൂൺ 1 മുതൽ അജ്മാനിലെ യാത്രക്കാർക്ക് കുറഞ്ഞ ടാക്സി നിരക്കുകളിലും കുറവ വരുത്തി. അജ്മാൻ ട്രാൻസ്പോർട്ട് കാബ് നിരക്ക് കിലോമീറ്ററിന് 1.84 ദിർഹമായാണ് കുറച്ചത്. മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹം എന്നതിൽ നിന്നാണ് നാല് ഫിൽസിൻ്റെ കുറവ് വരുത്തിയത്.
ജൂണിൽ ഇന്ധനവില 20 ശതമാനം കുറച്ചതായി യുഎഇ അധികൃതർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടാക്സി നിരക്കുകൾ പുനക്രമീകരിച്ചത്.
ടാക്സി നിരക്കുകളിലും ഇന്ധനവിലയിലും വരുത്തിയ ഈ മാറ്റങ്ങൾ യാത്രക്കാർക്കും കാർ ഉടമകൾക്കും ഒരുപോലെ ആശ്വാസം പകരുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. അജ്മാന് പിന്നാലെ മറ്റ് എമിറേറ്റുകളിലും നിരക്കിളവ് പ്രതീക്ഷിക്കാം.