തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്കൂൾ വിദ്യാര്‍ത്ഥി ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച് മരിച്ച് ദിവസങ്ങൾ പിന്നിടുംമുമ്പ് സമാന സാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടേയും മരണം. തിരുവനന്തപുരം പാറശ്ശാല സ്വദേശിയും ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജാണ് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.
കഴിഞ്ഞ 14ന്ന പ്രൊജക്ട് വാങ്ങാനായി കാരക്കോണത്ത് പെണ്‍സുഹ്യത്തിന്‍റെ വീട്ടിലെത്തിയ ഷാരോണിന് കുടിക്കാന്‍ ജ്യൂസ് നല്‍കിയതോടെ അവശനിലയില്‍ ആവുകയായിരുന്നു. നീല നിറത്തില്‍ നിര്‍ത്താതെ ശര്‍ദ്ദില്‍ തുടര്‍ന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണത്തിന് കീഴടങ്ങി. വിശദ പരിശോധനയില്‍ വ്യക്ക ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് കേടുസംഭവിച്ചെന്നും കണ്ടെത്തി.
പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ജ്യൂസ് കഴിച്ചിരുന്നെന്ന് ഷാരോണ്‍ പൊലീസിനെയും ഡോക്ടറേയും അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. മറ്റൊരു സുഹ്യത്തിനൊപ്പമാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെങ്കിസും സുഹൃത്ത് വീടിനുളളില്‍ കയറിയിരുന്നില്ല.
ആഡിസ് കലര്‍ന്ന ജ്യൂസ് കുടിച്ചതാണ് മരണകാരണമെന്നാണ് മരിച്ച ഷാരോണിന്‍റെ ബന്ധുക്കളുടെ ആരോപണം.
ദിവസങ്ങൾക്ക് മുമ്പാണ് കന്യാകുമാരിക്ക് സമീപം കൊല്ലങ്കോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥി അസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച് മരിച്ചത്. സഹപാഠി നല്‍കിയ ജ്യൂസ് കഴിച്ചതാണ് മരണത്തിന് കാരണമായത്. സംഭവത്തിലെ ദുരൂഹതകൾ പൊലീസ് അന്വേഷിച്ചുവരവെയാണ് ജില്ലയില്‍ തന്നെ ജ്യൂസ് കുടിച്ച് ജില്ലയില്‍ ഒരു മരണം കൂടി സംഭവിക്കുന്നത്.