ലോക ശ്രദ്ധനേടി ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ്റേയും സൗദി പൗരയായ റജ്വ അൽ സെയ്ഫിൻ്റേയും വിവാഹം. വ്യാഴാഴ്‌ച ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു രാജകീയ വിവാഹ ചടങ്ങുകൾ നടന്നത്.. ആഡംബര വിവാഹവും ആഘോഷങ്ങളുമാണ് വിവാഹത്തെ ശ്രദ്ധേയമാക്കിയത്.
രാജകുടുംബാംഗങ്ങളുടേയും രാഷ്ട്രത്തലവന്മാരുടേയും വിശിഷ്ട അതിഥികളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ജോർദ്ദാൻ രാജാവായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും 1993ൽ വിവാഹിതരായ അതേ വേദിതന്നെ കിരീടാവകാശിയും വിവാഹത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ റിയാദിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിലും വരനും വധും പങ്കെടുത്തിരുന്നു.
രാജകീയ വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ തെരുവുകളിൽ നവദമ്പതികളുടെ ചിത്രങ്ങളും ബാനറുകളും ഉയർന്നു. ആയിരക്കണക്കിന് ആളുകൾ ആശംസകൾ അറിയിച്ചു. പൊതു ജന പങ്കാളിത്തത്തോടെയാണ് നൃത്തങ്ങളും ദേശഭക്തി ഗാനങ്ങളുമെല്ലാം അടങ്ങിയ ആഘോഷ പരിപാടികൾ നടന്നത്.