യുഎഇയിൽ മികച്ച ശമ്പളമുള്ള ജോലിയാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്; ഇതാ 5,000 ദിർഹം ശമ്പളത്തിൽ ജോലി ഒഴിവ്

Date:

Share post:

യുഎഇയിൽ മികച്ച ശമ്പളത്തിൽ നല്ലൊരു ജോലിയാണ് നിങ്ങൾ ആന്വേഷിക്കുന്നതെങ്കിൽ ഇതാ ഒരു സുവർണാവസരം. മലയാളികൾക്ക് 5,000 ദിർഹം ശമ്പളത്തോടൊപ്പം വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്ന ജോലി ഒഴിവുകളാണ് വന്നിരിക്കുന്നത്. കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് ജോലി ലഭിക്കുക.

യുഎഇയിലേക്ക് പുരുഷ നഴ്സുമാർക്കാണ് ഈ അവസരം വന്നിരിക്കുന്നത്. 5,000 ദിർഹമാണ് പ്രതിമാസ ശമ്പളം ലഭിക്കുക. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ളവയും സൗജന്യമായിരിക്കും. നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ ഏതെങ്കിലും മേഖലകളിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

അതോടൊപ്പം പ്രായപരിധി 40 വയസാണ്. മാത്രമല്ല, DOH ലൈസൻസ് ഉള്ളവർക്ക് മുൻഗണനയും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട് എന്നിവ ഓഗസ്റ്റ് 10ന് മുമ്പായി [email protected] എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2329440, 2329441, 2329442, 2329445, 7736496574 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...