ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ റിലയൻസിന്റെ ജിയോമാര്‍ട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി. സ്വദേശീയ ഇ-കൊമേഴ്സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നു. ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാർട്ടിനെ നയിക്കാൻ പോകുന്നതെന്നും ധോണി പറഞ്ഞു.
അതേസമയം ജിയോമാർട്ടിന്റെ ജിയോ ഉത്സവ് ക്യാമ്പയിൻ രാജ്യത്തെ ഉത്സവങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണെന്നും ധോണി പറഞ്ഞു. കൂടാതെ ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസഡർ എന്ന പദവിയിലേക്ക് ധോണിയെ നിയമിച്ചത് വളരെ മികച്ച തീരുമാനമാണെന്ന് ജിയോമാർട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു.
രാജ്യത്തിന് അഭിമാനിക്കാനും ആഘോഷിക്കാനും നിരവധി അവസരങ്ങൾ നൽകിയിട്ടുള്ള വ്യക്തിത്വമാണ് ധോണി. എന്നാൽ അതിനായി പ്രിയപ്പെട്ടവരുടെ കൂടെയുള്ള നിരവധി ആഘോഷങ്ങൾ അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ ചുറ്റിപ്പറ്റിയാണ് ജിയോ ഉത്സവ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.