ജിദ്ദയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചുനൽകിയിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. മുനിസിപ്പാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയേത്തുടർന്നാണ് നടപടി. പ്രവാസി തൊഴിലാളികൾ അനധികൃതമായി തയ്യൽ ഫാക്ടറിയായി രൂപപ്പെടുത്തിയ സ്ഥാപനമായിരുന്നു ഇതെന്ന് മുനിസിപാലിറ്റി അധികൃതർ വ്യക്തമാക്കി.
തയ്യൽ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടിയതായും പിടിച്ചെടുത്ത റെഡിമെയ്ഡ് വസ്ത്രങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറിയതായും അധികൃതർ പറഞ്ഞു. രാജ്യത്ത് നിയമവിരുദ്ധമായി നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്താൻ തെരുവുകളിലും താമസ മേഖലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.