ജിദ്ദ – മദീന റോഡ് നാളെ (സെപ്റ്റംബർ 7) താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ അബ്ദുൽ ജബ്ബാർ റോഡിനും ഇടയിലാണ് റോഡ് അടയ്ക്കുന്നത്. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായാണിത്. നാളെ പുലർച്ചെ 3 മണി മുതൽ വെള്ളിയാഴ്ച (സെപ്റ്റംബർ 8) രാവിലെ 11 മണി വരെയാണ് റോഡ് ഗതാഗതം നിരോധിക്കുന്നത്.
ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് നഗരസഭ റോഡ് അടച്ചിടുന്നത്. ഇവിടെ നിന്നും വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഖുറൈശ് റോഡിലേക്കുള്ള സർവീസ് റോഡ് വഴിയും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഉമർ അബ്ദുൽ ജബ്ബാർ റോഡിലേക്കുള്ള സർവീസ് റോഡ് വഴിയും തിരിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു.