ഐ.എസ്.എല്ലിന് സെപ്റ്റംബര്‍ 13ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 15ന് കൊച്ചിയിൽ

Date:

Share post:

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2024-25 സീസണിന് സെപ്റ്റംബർ 13-ന് തുടക്കമാകും. കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിലും ഇരുടീമുകളുമാണ് ഏറ്റുമുട്ടിയത്.

സീസണിൽ 13 ടീമുകളാണ് ടൂർണമെൻ്റിനുള്ളത്. സെപ്റ്റംബർ 15-ന് പഞ്ചാബ് എഫ്.സിക്കെതിരെ കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ മത്സരം നടക്കുക.

പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേയ്ക്ക് കീഴിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിനിറങ്ങുന്നത്. സെപ്റ്റംബർ 29-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിക്കെതിരേ ആദ്യ എവേ മത്സരവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...