ഇറാഖി നേതാവായിരുന്ന സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകൾക്ക് തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി. പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിനാണ് ബാഗ്ദാദ് കോടതി റഗദ് സദ്ദാം ഹുസൈന് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, ഇറാഖിൽ പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ മുദ്രാവാക്യങ്ങളോ കാണിക്കുന്ന ഏതൊരാളെയും വിചാരണ ചെയ്യുന്നതിന് സാധിക്കും. ഇത്തരത്തിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റഗദ് ഇത്തരത്തിൽ പാർട്ടിയെ പിന്തുണച്ചത്. എന്നാൽ റഗദ് ശിക്ഷിക്കപ്പെട്ടതിന് കാരണമായ കൃത്യമായ അഭിമുഖം വിധിയിൽ സൂചിപ്പിക്കുന്നില്ല.