ഇറാന്‍ കുങ്കുമപ്പൂവിന്‍റെ നാട്; 30 കോടി ഡോളറിന്‍റെ കരാറുമായി ഖത്തര്‍

Date:

Share post:

ചുവന്ന സ്വര്‍ണമെന്നാണ് കുങ്കുമപ്പൂവിന്‍റെ അപരനാമം. പെട്രോളിന്‍റെ നാടായ ഇറാനില്‍ യഥേഷ്ടം കൃഷിയുളള സുഗന്ധവ്യഞ്ജനം. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാർ ഇറാനുമായി ഒപ്പിട്ടിരിക്കുകയാണ് ഖത്തര്‍.

ഇറാനിൽ നിന്ന് മുപ്പത് കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാനാണ് ഖത്തർ കരാർ ഒപ്പുവച്ചിരിക്കുന്നത്. 200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് കയറ്റുമതിയ്ക്കാണ് ധാരണ. കരാർ പ്രകാരം ആദ്യ ഷിപ്‌മെന്റ് ഒക്‌ടോബറിൽ ദോഹയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഖത്തര്‍ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്.

സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം ഔഷധ ഗുണവും കുങ്കുമപ്പൂവിന്റെ പ്രിയം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇറാനുപിന്നാലെ ഇന്ത്യയാണ് കുങ്കുമകൃഷിയില്‍ രണ്ടാമതുളളത്. അ‍‍ഫ്ഗാനിസ്ഥാന് മൂന്നാം സ്ഥാനവും. വിളവെടുപ്പിന്റെയും ഉൽപാദന പ്രക്രിയകളുടെയും സ്വഭാവത്താൽ ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ വ്യജ്ഞനമായാണ് കുങ്കുമപ്പൂ വിശേഷിപ്പിക്കപ്പെടുന്നത്.

ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന്‌ ശരാശരി 10,000 ഡോളര്‍ വിലവരും. ഏകദേശം എട്ട് ലക്ഷം രൂപ. പക്ഷേ ഒരുഗ്രാം കുങ്കുമനാരുകൾ ശേഖരിക്കണമെങ്കില്ഡ 150 പൂക്കളെങ്കിലും വേണ്ടിവരും. ഒരു കിലൊ കുങ്കുമപ്പൂവില്‍നിന്ന് 12 ഗ്രാം കുങ്കുമമാണ് ലഭിക്കുക. ഒരുപൂവില്‍നിന്ന മൂപ്പത് മില്ലീഗ്രാമില്‍ താളെ മാത്രമേ അസംസ്കൃത കുങ്കുമം ലഭിക്കൂ. ഉണങ്ങിയാല്‍ 7 മില്ലിഗ്രാം മാത്രമേ ഒരു പൂവില്‍നിന്ന് ലഭ്യമാകൂ.

കാലാവസ്ഥയും മ‍ഴയുടെ ലഭ്യതയും അനുസരിച്ചാണ് കുങ്കുമകൃഷി. ഒക്ടോബര്‍ മാസത്തിലാണ് കുങ്കുമത്തിന്‍റെ പ്രധാന വിളവെടുപ്പ്. ഒരു രാത്രിയുടെ ആയുസ്സേ കുങ്കുമപ്പൂവിനുളളൂ എന്നതും പ്രധാനമാണ്. ഭക്ഷണ വിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും നിറം നല്‍കുന്നതിനും സുഗന്ധവസ്തുക്ക‍ളുടെ നിര്‍മ്മാണത്തിനും മറ്റും കുങ്കുമപ്പൂ അസംസ്കൃത വസ്തുവാണെങ്കിലും ഔഷധ മേഖലയിലാണ് പ്രധാന ഉപയോഗം.

ലോകത്ത് വിവിധ കുങ്കുമ ഇനങ്ങളില്‍ കാശ്മീരി കുങ്കുമമാണ് സവിശേഷത ഏറിയതെന്നാണ് വിലയിരുത്തല്‍. നീളമുളള കുങ്കുമം എന്നതാണ് കാശ്മീരി കുങ്കുമത്തെ വെത്യസ്തമാക്കുന്നത്. പുതിയൊരു വിളവെടുപ്പുകാലമെത്തുമ്പോൾ കുങ്കുപ്പൂവിന്‍റെ ആഗോളവിപണിയും സജീവമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...