ബഹ്റൈൻ രാജാവിൻ്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനം. സമാധാന സഹവർത്തിത്വത്തിനുള്ള കിങ് ഹമദ് അവാർഡാണ് ബഹ്‌റൈൻ രാജാവിന്റെ പേരിൽ ഏർപ്പെടുത്തുക.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഒരുമയുണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരം വ്യക്തികൾക്കും സംഘടനകൾക്കുമാണ് സമ്മാനിക്കുക.
ഇത് സംബന്ധിച്ച രാജാവിന്റെ ഉത്തരവ് പ്രകാരം കിങ് ഹമദ് സെന്റർ ഫോർ പീസ്‌ഫുൾ കോ എക്സിസ്റ്റൻസിന്റെ കീഴിൽ അർഹരായവർക്ക് അവാർഡ് നൽകും. സമൂഹത്തിൽ വ്യത്യസ്‌ത വിഭാഗങ്ങൾക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിൽ സഹവർത്തിത്വം വളർത്താനും ലക്ഷ്യമിട്ടാണ് കിംഗ് ഹമദ് സെന്റർ പ്രവർത്തിക്കുന്നത്.