ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ അഴിമതി വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് യുഎഇ ഒന്നാമത്. 67 പോയിന്‍റ് നേടിയ യു.എ.ഇ മുന്നിലെത്തിയത്. 2022ലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നേട്ടം.
അതേസമയം 58 പോയിന്റുമായി ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി. സൗദി അറേബ്യ 51 പോയിന്‍റുമായി മൂന്നാമതുണ്ട്, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതം പോയിന്‍റുകൾ ലഭ്യമായപ്പോൾ കുവൈത്തിന് 42 പോയിന്‍റാണ് കിട്ടിയത്.
പട്ടികയില്‍ ഏറ്റുവും പിന്നിലുളള ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളായി കണക്കാക്കുന്നത്. നേരത്തെ നമ്പിയൊ ക്രൈം ഇൻഡക്‌സ് പുറത്തുവന്നപ്പോൾ യുഎഇയും ഖത്തറും ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ എത്തിയിരുന്നു.
പൊതുമേഖലയിലെ അഴിമതിയുടെ തോത് പൂജ്യം മുല്‍ നൂറ് വരെ എന്ന നിലയിലാണ് കണക്കാക്കുന്നത്. രാജ്യങ്ങളുടെ സുരക്ഷാ ബജറ്റുകൾ സുതാര്യമല്ലാത്തത് അഴിമതികൾ വര്‍ദ്ധിപ്പിക്കുന്നതായും ട്രാൻസ്പരൻസി ഇന്റർനാഷണല്‍ വിലയിരുത്തി. ആഗോളതലത്തില്‍ 90 പോയിന്റുകളുമായി ഡെൻമാർക്കാണ് ഒന്നാമത്. 87 പോയിന്റുകളുമായി ഫിൻലൻഡും ന്യൂസിലന്റുമാണ് രണ്ടാമതെത്തി.